KOYILANDY DIARY.COM

The Perfect News Portal

കാപ്പാട് തീരത്ത് കൗതുകമായി അരിക്കുളം പാലിയേറ്റിവ് സംഗമം

കപ്പാട്: ഉല്ലാസ യാത്രയും കുടുംബ സംഗമവും. അരിക്കുളം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റിവ് രോഗികളും കൂട്ടിരിപ്പുകാരും ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, വളണ്ടിയർമാർ എന്നിവർ ചേർന്ന് ചരിത്രമുറങ്ങുന്ന കാപ്പാട് തീരത്ത് നടത്തിയ ഉല്ലാസ യാത്രയും കുടുംബ സംഗമവും കലാപരിപാടികളും അതിരറ്റ ആവേശവം കൗതുകവു ഉണർത്തി. കാനത്തിൽ ജമില എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എ. എം. സുഗതൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമാരായ എം. ഷീല, കെ. പി. രജനി, സ്ഥിരം സമിതി ചെയർമാൻമാരായ കെ. അബീനിഷ്, എൻ. വി. നജീഷ് കുമാർ , എം. പ്രകാശൻ, എൻ. എം. ബിനിത, മെമ്പർമാരായ എം പി മൊയ്തിൻ കോയ, വി മുഹമ്മദ്ഷെരീഫ്, കെ. എം. അമ്മത്, മെഡിക്കൽ ഓഫിസർ ഡോ: സി. സ്വപ്ന, എച്ച്.ഐ. മുജീബ് റഹ് മാൻ എ ന്നിവർ സംബന്ധിച്ചു.
Share news