KOYILANDY DIARY

The Perfect News Portal

ഗൾഫിൽ നിന്ന് കേരളത്തിലേക്ക് യാത്രാ കപ്പൽ; പിന്തുണയറിയിച്ച് സായി ഇന്റർനാഷണൽ

തിരുവനന്തപുരം: ഗൾഫിൽ നിന്ന് കേരളത്തിലേക്ക് യാത്രാ കപ്പലെന്ന സംസ്ഥാനത്തിന്റെ ആ​ഗ്രഹത്തിന് പിന്തുണയറിയിച്ച്  ഷിപ്പിങ്ങ് സർവീസ് കമ്പനിയായ സായി ഇന്റർനാഷണൽ. നവകേരള സദസിനിടയിൽ മന്ത്രി അഹമ്മദ് ദേവർകോവിലുമായി കമ്പനി അധികൃതർ കൂടിക്കാഴ്ച്ച നടത്തി.

യുഎഇ – കേരള സെക്ടറിൽ കപ്പൽ സർവീസ് നടത്താൻ തയ്യാറാണെന്ന വിവരം അധകൃതർ പങ്കുവച്ചു. മാരിടൈം ബോർഡ് ആസ്ഥാനത്ത് ഉദ്യോഗസ്ഥരുമായി വിശദമായ ചർച്ച നടത്തി.  യുഎഇയിൽ നിന്നും ബേപ്പൂരിലേക്ക് യാത്രാക്കപ്പലും വിഴിഞ്ഞം മുതൽ അഴീക്കൽ വരെ ക്രൂയിസ് സർവ്വീസും നടത്താനുള്ള താൽപര്യമാണ് കമ്പനി മുന്നോട്ട് വെച്ചത്.

 

മാരിടൈം ബോർഡ് ചെയർമാൻ എൻ എസ് പിള്ള, സിഇഒ ഷൈൻ എ ഹഖ്, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിമാരായ പി ടി ജോയി, സി പി അൻവർ സാദത്ത്, സായി ഷിപ്പിങ്ങ് കമ്പനി ഹെഡ് സഞജയ് ബാബർ, ആദിൽ ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു. ജനുവരിയിൽ കമ്പനികളിൽ നിന്നും താൽപര്യപത്രം ക്ഷണിക്കുമെന്നും താമസിയാതെ സർവ്വീസ് ആരംഭിക്കുമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Advertisements