വിജിൽ തിരോധാന കേസിൽ നിർണായക വഴിതിരിവ്. നാല് സുഹൃത്തുക്കള്‍ ചേര്‍ന്ന് കുഴിച്ചിട്ടെന്ന് കണ്ടെത്തി

കോഴിക്കോട്: വിജിൽ തിരോധാന കേസിൽ നിർണായക വഴിതിരിവ്; നാല് സുഹൃത്തുക്കള്‍ ചേര്‍ന്ന് കുഴിച്ചിട്ടെന്ന് കണ്ടെത്തല്‍, ലഹരി ഉപയോഗിച്ചത് മൂലമാണ് മരണമെന്ന് സുഹൃത്തുക്കളുടെ മൊഴി. ആറ് വര്‍ഷം മുമ്പ് കാണാതായ എലത്തൂര്‍ വെസ്റ്റ്ഹില്‍ സ്വദേശി വിജിലിനെ (29) നാല് സുഹൃത്തുക്കള്‍ ചേര്‍ന്ന് കുഴിച്ചിട്ടതായി കണ്ടെത്തല്‍. അമിത അളവില്‍ ലഹരി മരുന്ന് നല്‍കിയതിനെ തുടര്‍ന്ന് വിജില്‍ ബോധരഹിതനായപ്പോള്‍ സുഹൃത്തുക്കള്‍ കുഴിച്ചിടുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തല്‍. സംഭവത്തില്‍ ദീപേഷ്, നിജില്‍ തുടങ്ങിയവർ പിടിയിലായി.
.

.
നിജിലാണ് അമിത അളവില്‍ വിജിലിന്റെ ശരീരത്തില്‍ ബ്രൗണ്‍ ഷുഗര്‍ കുത്തിവെച്ചത്. തുടര്‍ന്ന് ബോധം പോയതോടെ മരിച്ചെന്ന് ഉറപ്പ് വരുത്തി സരോവരം പാര്‍ക്കിലെ ചതുപ്പില്‍ കല്ല് കെട്ടി കുഴിച്ചിട്ടുവെന്നാണ് യുവാക്കള്‍ നല്‍കിയ മൊഴി. 2019ലാണ് വിജിലിനെ കാണാതാവുന്നത്. തുടര്‍ന്ന് പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. എലത്തൂര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വര്‍ഷങ്ങള്‍ക്ക് ശേഷം കേസില്‍ നിര്‍ണായ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. നാല് പേരുള്ള കേസില്‍ രണ്ട് പേരാണ് നിലവില്‍ പോലീസ് കസ്റ്റഡിയലിയുള്ളത്. പ്രതികളുടെ വൈദ്യ പരിശോധന കൊയിലാണ്ടി താലൂക്കാശുപത്രിയില്‍വെച്ച് നടത്തി. ഇവരെ ഉടന്‍ തന്നെ കോടതയില്‍ ഹാജരാക്കും. മറ്റു രണ്ടുപേരെ കുറിച്ച് പോലീസിന് കൃത്യമായ വിവരം ലഭിച്ചതായാണ് വിവരം.
