സി പി ഐ എം കൊയിലാണ്ടി സെൻട്രൽ ലോക്കൽ സമ്മേളനം ചേരിക്കുന്നുമ്മൽ പി വി സത്യനാഥൻ നഗറിൽ ആരംഭിച്ചു

കൊയിലാണ്ടി: ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി സി പി ഐ എം കൊയിലാണ്ടി സെൻട്രൽ ലോക്കൽ സമ്മേളനം ടൗൺ ബ്രാഞ്ചിലെ ചേരിക്കുന്നുമ്മൽ പി വി സത്യനാഥൻ നഗറിൽ ആരംഭിച്ചു. മുതിർന്ന അംഗം ടി.വി ദാമോദരൻ പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടിക്രമങ്ങൾ ആരംഭിച്ചത്. പ്രതിനിധി സമ്മേളനം സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം മെഹബൂബ് ഉദ്ഘാടനം ചെയ്തു. എം.വി ബാലൻ അദ്ധ്യക്ഷത വഹിച്ചു.

ഏരിയാ സെക്രട്ടറി ടി കെ ചന്ദ്രൻ മാസ്റ്റർ, ഏരിയാ കമ്മിറ്റി അംഗങ്ങളായ അഡ്വ. കെ. സത്യൻ, അഡ്വ. എൽ ജി ലിജീഷ്, പി ചന്ദ്രശേഖരൻ എന്നിവർ പങ്കെടുത്തു. ലോക്കൽ സെക്രട്ടറി പി. ചന്ദ്രശേഖരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ചർച്ചകൾക്കും മറുപടികൾക്കും ശേഷം വൈകീട്ട് പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പ് നടക്കും. നാളെ വ്യാഴാഴ്ച വൈകീട്ട് സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടക്കുന്ന പൊതു സമ്മേളനം എ.എം റഷീദ് ഉദ്ഘാടനം ചെയ്യും. റെഡ് വളണ്ടിയർ മാർച്ചും നടക്കും.

