CPI(M) ജില്ലാ സമ്മേളനം: കൊയിലാണ്ടിയിൽ സംഘാടകസമിതി ഓഫീസ് തുറന്നു

കൊയിലാണ്ടി : ഇരുപത്തിരണ്ടാം പാർട്ടി കേൺഗ്രസ്സിന്റെ മുന്നോടിയായി സി.പി.ഐ.(എം) കോഴിക്കോട് ജില്ലാ സമ്മേളനത്തിന് വേദിയൊരുങ്ങുന്ന കൊയിലാണ്ടിയിൽ സംഘാടകസമിതി ഓഫീസ് തുറന്ന് പ്രവർത്തനമാരംഭിച്ചു. പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടിയിൽ സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റി അംഗം എ. പ്രദീപ് കുമാർ എം.എൽ.എ. ഓഫീസ് ഉദ്ഘാടനം ചെയ്തു. കെ. ദാസൻ എം. എൽ. എ. അദ്ധ്യക്ഷതവഹിച്ചു.
2018 ജനുവരി 2, 3, 4 തിയ്യതികളിലായാണ് സമ്മേളനം നടക്കുന്നത്. പ്രതിനിധി സമ്മേളനം ഇ. എം. എസ്. ടൗൺ ഹാളിലും, കൊയിലാണ്ടി പട്ടണത്തിൽ നടക്കുന്ന റെഡ് വളണ്ടിയർ മാർച്ചും റാലിയും സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിലാണ് സംഗമിക്കുന്നത്. സമ്മേളനത്തോടനുബന്ധിച്ച് രണ്ട് മാസങ്ങളിലായി നിരവധി കലാ സാംസ്ക്കാരിക പരിപാടികളും, സെമിനാറുകളും, ചിത്ര രചനാ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.

സി.പി.ഐ.(എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. വിശ്വൻ മാസ്റ്റർ, നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ, കന്മന ശ്രീധരൻ മാസ്റ്റർ, ടി. ഗോപാലൻ, പി. ബാബുരാജ്, കെ, ഷിജു മാസ്റ്റർ തുടങ്ങിയവർ ആശംസകൾ നേർന്നു.

