വെനിസ്വലയെ ആക്രമിച്ച് പ്രഡിഡണ്ടിനെ ബന്ധിയാക്കിയ സംഭവത്തിൽ സിപിഐഎം പ്രതിഷേധിച്ചു
കൊയിലാണ്ടി: വെനിസ്വലയെ ആക്രമിച്ച് പ്രസിഡണ്ട് മഡുറോയെയും ഭാര്യയെയും ബന്ധിയാക്കിയ അമേരിക്കൻ കാടത്തത്തിനെതിരെ സിപിഐഎം കൊയിലാണ്ടിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ഏരിയ സെക്രട്ടറി ടി കെ ചന്ദ്രൻ മാസ്റ്റർ, സെൻട്രൽ ലോക്കൽ സെക്രട്ടറി പി. ചന്ദ്രശേഖരൻ, നഗരസഭ ചെയർമാൻ UK ചന്ദ്രൻ, പി എം ബിജു, എകെ രമേശൻ, കെ.പി പത്മരാജ്, CK ആനന്ദൻ തുടങ്ങിയവർ നേതൃത്വം നൽകി.



