ദുരിതാശ്വാസ പ്രവർത്തനം അട്ടിമറിക്കുന്നതിനെതിരെ സിപിഐഎം പ്രതിഷേധം
കൊയിലാണ്ടി: വയനാട് ദുരിതാശ്വാസ പ്രവർത്തനത്തെ അട്ടിമറിക്കാൻ ഒരു വിഭാഗം മാധ്യമങ്ങളും കോൺഗ്രസും, ബിജെപിയും നടത്തുന്ന ദുഷ് പ്രചാരണങ്ങൾക്കെതിരെ മുത്താമ്പിയിൽ സിപിഐ(എം) പ്രതിഷേധം സംഘടിപ്പിച്ചു. അർഹതപ്പെട്ട കേന്ദ്ര സഹായം ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന മുക്കൂട്ടുമുന്നണിയുടെ പ്രചാരണങ്ങൾക്കെതിരെ സിപിഐ(എം) നടേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. ലോക്കൽ സെക്രട്ടറി ആർ കെ അനിൽകുമാർ, പി വി മാധവൻ, എം കെ സതീശൻ, വി.സി രവീന്ദ്രൻ, എം എം ഗോവിന്ദൻ എന്നിവർ നേതൃത്വം നൽകി
