KOYILANDY DIARY.COM

The Perfect News Portal

മാരിടൈം ഡെവലപ്പ്മെൻ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി തെരഞ്ഞെടുപ്പിൽ സി.പി.ഐ(എം) പാനൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

കൊയിലാണ്ടി: ഫിഷറീസ് സഹകരണ വിഭാഗത്തിന് കീഴിലുളള മർട്ടി പർപ്പസ് സംഘമായ കൊയിലാണ്ടി താലൂക്ക് മാരിടൈം ഡെവലപ്പ്മെൻ്റ് കോ – ഓപ്പറേറ്റീവ് സൊസൈറ്റി തെരഞ്ഞെടുപ്പിൽ സി.പി.ഐ (എം) പാനൽ 12 സീറ്റിലും എതിരില്ലാതെ വിജയിച്ചു. ഭാരവാഹികളായി സി.എം. സുനിലേശൻ (പ്രസിഡണ്ട്), പ്രസന്നൻ ടി.കെ. (വൈസ് പ്രസിഡണ്ട്) എന്നിവരെ ഡയറക്ടർ ബോർഡ്  ഐക്യകണ്ഠേന തെരഞ്ഞെടുത്തു.
.
.
ഭാരവാഹികൾക്ക് പുറമെ ഡയറക്ടർമാരായി ടി.വി. ദാമോധരൻ, പി.കെ. ഭരതൻ, നന്ദകുമാർ. ഇ.പി, യു.കെ. മുസ്തഫ, തങ്ക ടി.പി., ബിജുമോൻ എം.കെ., സജിനി മോഹനൻ. പി.കെ, യൂസഫ് കെ.വി, മോഹനൻ ഇ.കെ., അമൽ എ.പി. എന്നിവരാണ് തെരഞ്ഞെടുത്തത്.
Share news