കേന്ദ്ര ബജറ്റിനെതിരെ സിപിഐഎം കൊയിലാണ്ടിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

കൊയിലാണ്ടി: കേരളത്തെ പാടെ അവഗണിച്ച കേന്ദ്ര ബിജെപി സർക്കാരിൻ്റെ ജനവിരുദ്ധ ബജറ്റിനെതിരെ സിപിഐഎം കൊയിലാണ്ടിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സെൻട്രൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി ജില്ലാ കമ്മിറ്റി അംഗം അഡ്വ. എൽ.ജി ലിജീഷ് ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ടി.കെ. ചന്ദ്രൻ മാസ്റ്റർ അധ്യക്ഷതവഹിച്ചു.

കൊയിലാണ്ടി പട്ടണത്തിൽ പ്രകടനം നടത്തിയശേഷം പുതിയ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് കൂട്ടായ്മ സംഘടിപ്പിക്കുകയായിരുന്നു. ഏരിയാ കമ്മിറ്റി അംഗം അഡ്വ. കെ. സത്യൻ സാസാരിച്ചു. ലോക്കൽ സെക്രട്ടറി പി. ചന്ദ്രശേഖരൻ സ്വാഗതവും യു.കെ. ചന്ദ്രൻ നന്ദിയും പറഞ്ഞു.

