KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിലേക്ക് സിപിഐ(എം) മാർച്ച്

ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിലേക്ക് സിപിഐ(എം) മാർച്ച് നടത്തി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി .ബാബുരാജ് ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിൽ നിർത്തലാക്കിയ തീവണ്ടികൾ പുനസ്ഥാപിക്കുക, വടകര എം.പി മുരളിധരൻ റെയിൽവേ വികസന കാര്യത്തിൽ ഇടപെടുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചാണ് സിപിഐ (എം) കൊയിലാണ്ടി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ സ്റ്റേഷനിലേക്ക്  മാർച്ച് സംഘടിപ്പിച്ചത്.
കെ രവീന്ദ്രൻ, കെ. ബേബി സുന്ദർരാജ്, പി. സി സതീഷ്ചന്ദ്രൻ, പി. സത്യൻ, ബി.പി ബബീഷ്, അനിൽ പറമ്പത്ത്, ശാലിനി ബാലകൃഷ്ണൻ, പി. ബാലകൃഷ്ണൻ , കെ. വി സുരേന്ദ്രൻ, സതി കിഴക്കയിൽ എന്നിവർ സംസാരിച്ചു.
Share news