KOYILANDY DIARY

The Perfect News Portal

ദീപപ്രഭ ചൊരിഞ്ഞ് കൊയിലാണ്ടി നഗരം. നവകേരള സദസ്സിനെ വരവേൽക്കാൻ വ്യാപാരികൾ ഒറ്റക്കെട്ടായി രംഗത്ത്

കൊയിലാണ്ടി: ദീപപ്രഭ ചൊരിഞ്ഞ് കൊയിലാണ്ടി നഗരം. നവകേരള സദസ്സിനെ വരവേൽക്കാൻ നഗരസഭയുടെ അഭ്യർത്ഥന മാനിച്ച് വ്യാപാരികൾ ഒറ്റക്കെട്ടായി ദീപാലങ്കാരവുമായി രംഗത്തെത്തി. കഴിഞ്ഞ ദിവസം നഗരസഭ ഭരണകൂടം വ്യാപാരികളോട് ദീപാലങ്കാരം നടത്താനും കടയും പരിസരവും വൃത്തിയായി സൂക്ഷിക്കാനും നടത്തിയ എളിയ അഭ്യത്ഥനയാണ് കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ വ്യാപാരികൾ ഒന്നടങ്കം ഏറ്റെടുത്തത്. നവകേരള സദസ്സിന് ആശംസയേകി പട്ടണത്തിൽ നിരവധി ഫ്ലക്സുകളും ഇതിനകം വ്യാപാരികൾ സ്ഥാപിച്ചിട്ടുണ്ട്. 

കൊയിലാണ്ടി മത്സ്യ മാർക്കറ്റ് മുതൽ നവകേരള സദസ്സ് നടക്കുന്ന കൊയിലാണ്ടി സ്റ്റേഡിയംവരെയാണ് വ്യാപാരികൾ ദീപാലങ്കാരംകൊണ്ട് മനോഹരമാക്കിയത്. കൂടാതെ സ്വാഗതസംഘം നേതൃത്വത്തിൽ സ്റ്റേഡിയവും പരിസരവും, പുതിയ ബസ്സ് സ്റ്റാൻ്റ് പരിസരത്തും ദീപാലങ്കാരം ചെയ്തതോടെ ഇപ്പോൾ കൊയിലാണ്ടി പട്ടണം പുതുമോഡിയിലായിരിക്കുകയാണ്. കൊയിലാണ്ടി പട്ടണത്തിൻ്റെ രാത്രി ഭംഗി ആസ്വദിക്കാനും വീഡിയോ ചിത്രീകരിക്കാനും നിരവധിപേരാണ് എത്തുന്നത്. വാഹനങ്ങളിൽ പട്ടണത്തിലൂടെ കടന്നുപോകുന്നവർക്ക് പുതിയ കാഴ്ചയാണ് ദീപാലങ്കാരം സമ്മാനിച്ചത്.

Advertisements

കച്ചവടക്കാരുടെയും സാധാര ജനങ്ങളുടെയും മറ്റ് വിവിധ മേഖലയിലുള്ള ആളുകളെ കാണാനും അവരുമായി സംവദിക്കാനും മുഖ്യമന്ത്രിയും 20 മന്ത്രിമാരും എത്തുന്ന ഈ ചരിത്ര മുഹൂർത്തം വിജയിപ്പിക്കേണ്ടത് ഈ നാടിൻ്റെ ആവശ്യമാണെന്നും ഇതിന് എല്ലാവിധ പിന്തുണയും നൽകുന്നതായും മർച്ച്ൻ്റ്സ് അസോസിയേഷൻ പ്രഡിഡണ്ട് കെ.കെ. നിയാസും മറ്റ് ഭാരവാഹികളും പറഞ്ഞു.  നഗരം ദീപാലംകൃതമാക്കി നവകേരള സദസ്സിന് ഐക്യാദാർഡ്യം പ്രഖ്യാപിച്ച കേരള മർച്ച്ൻ്റ് അസോസിയേഷൻ നേതാക്കൾക്കും മുഴുവൻ വ്യാപാരികൾക്കും നഗരസഭ ചെയർപേഴ്സൺ കെ.പി. സുധയും, വൈസ് ചെയർമാൻ അഡ്വ. കെ. സത്യനും നന്ദി അറിയിച്ചു.

Advertisements