പി വി സത്യനാഥൻ്റെ ഒന്നാം രക്തസാക്ഷി ദിനാചരണം സിപിഐ(എം) വിപുലമായ പരിപാടികളോടെ ആചരിക്കുന്നുയ

കൊയിലാണ്ടി: പി.വി സത്യനാഥൻ്റെ ഒന്നാം രക്തസാക്ഷി ദിനാചരണം ഫിബ്രവരി 22, 23 തിയ്യതികളിലായി സിപിഐ(എം) സമുചിതമായി ആചരിക്കും. കഴിഞ്ഞ വർഷം ഫിബ്രവരി 22നാണ് സെൻട്രൽ ലോക്കൽ സെക്രട്ടറിയായിരുന്ന പി.വി സത്യനാഥൻ പെരുവട്ടൂർ ചെറിയപ്പുറം ക്ഷേത്ര മഹോത്സവം നടക്കുന്നതിനിടെ അക്രമിയുടെ കുത്തേറ്റ് വീണത്. ഓടിക്കൂടിയ നാട്ടുകാരും കുടുംബാംഗങ്ങളും ചേർന്ന് ആശുപത്രിയിലെത്തിക്കുമ്പോഴേക്കും സത്യനാഥൻ വിടപറഞ്ഞിരുന്നു. കഴുത്തിൽ ആഴത്തിൽ ഉണ്ടായ മുറിവുകാരണം രക്തംവാർന്ന് മരിക്കുകയായിരുന്നു.

22ന് രാവിലെ 8 മണിക്ക് പെരുവട്ടൂർ പുളിയോറ വീട്ടുവളപ്പിലെ സമൃതി മണ്ഡപത്തിൽ പുഷ്പ്പാർച്ചനയോടെ അനുസ്മരണ സമ്മേളനം നടക്കും. സിപിഐഎം ജില്ലാ സെക്രട്ടറി എം. മെഹബൂബ്, സംസ്ഥാന കമ്മിറ്റി അംഗം പി. മോഹനൻ മാസ്റ്റർ എന്നിവർ പങ്കെടുക്കും. 22ന് രാവിലെ ലോക്കലിലെ മുഴുവൻ ബ്രാഞ്ചുകളിലും പ്രഭാതഭേരി മുഴക്കി പാർട്ടി പതാക ഉയർത്തും.


23ന് വൈകീട്ട് 3.30ന് റെഡ് വളണ്ടിയർ മാർച്ചും പൊതുയോഗവും നടക്കും. അമ്പ്രമോളി കനാൽ പരിസരത്ത് നിന്ന് റെഡ് വളണ്ടിയർ മാർച്ച് ആരംഭിക്കും. പെരുവട്ടൂർ മുക്കിൽ നടക്കുന്ന അനുസ്മരണ പരിപാടി മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. അഡ്വ. എ.എ. റഹിം എ.പി മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ. മുഹമ്മദ്, എം എൽ എ കാനത്തിൽ ജമീല, മുൻ എം എൽ എ മാരായ പി വിശ്വൻ, കെ ദാസൻ, സിപിഎം ജില്ലാ കമ്മിറ്റി അംഗം എഡ്വ. എൽ.ജി ലിജീഷ്, ഏരിയാ സെക്രട്ടറി ടി.കെ. ചന്ദ്രൻ മാസ്റ്റർ, അഡ്വ. കെ. സത്യൻ, നഗരസഭ ചെയർപേഴ്സൺ സുധ കെ.പി എന്നിവർ പങ്കെടുക്കും.


സ്വാഗതസംഘം രൂപീകരിച്ചു. കൊയിലാണ്ടി മേഖലയിലാകെ ബാലസംഘം പ്രവർത്തനം ശക്തിപ്പെടുത്തിയും കർഷകതൊഴിലാളികളെ സംഘടിപ്പിച്ചും സിപിഐഎം ലോക്കൽ സെക്രട്ടറി എന്ന നിലയലും നേതൃത്വപരമായ പങ്കുവഹിച്ച പിവി സത്യനാഥൻ്റെ ഒന്നാം രക്തസാക്ഷി ദിനാചരണം വിജയിപ്പിക്കുന്നതിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. ഏരിയാ കമ്മിറ്റി അംഗം അഡ്വ. കെ. സത്യൻ ചെയർമാനും ലോക്കൽ സെക്രട്ടറി പി. ചന്ദ്രശേഖരൻ കൺവീനറുമായി വിവിധ സബ്ബ് കമ്മിറ്റികളുടെ പ്രവർത്തനം ആരംഭിച്ചു. ഏരിയാ സെക്രട്ടറി ടി.കെ. ചന്ദ്രൻ മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം അഡ്വ. എൽ.ജി ലിജീഷ്, നഗരസഭ ചെയർപേഴ്സൺ സുധ കെ.പി, യു.കെ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

