KOYILANDY DIARY.COM

The Perfect News Portal

സിപിഐ(എം) മുൻ ജില്ലാ കമ്മറ്റി അംഗം സി. ആർ. നായർ (90) അന്തരിച്ചു

കൊയിലാണ്ടി – പന്തലായനി: സിപിഐ(എം) മുൻ ജില്ലാ കമ്മറ്റി അംഗം സി. ആർ. നായർ (90) അന്തരിച്ചു. സംസ്ക്കാരം: ചൊവ്വാഴ്ച രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ. 1973 ലെ ഐതിഹാസികമായ അദ്ധ്യാപക സമരത്തിൽ പങ്കെടുത്തു. KAPTU വടകര വിദ്യാഭ്യാസ ജില്ലാ കമ്മറ്റി അംഗം, KPTU അധ്യാപക സംഘടനാ രൂപീകരണത്തിൽ നേതൃത്വപരമായ പങ്ക് വഹിച്ചു. പന്തലായനി യു.പി. സ്ക്കൂൾ അദ്ധ്യാപകനായിരുന്നു. കൊയിലാണ്ടി തീരദേശ മേഖലയിൽ മത്സ്യ തൊഴിലാളി യൂണിയൻ (CITU) രൂപീകരിക്കുന്നതിൽ നേതൃത്വപരമായ പങ്ക് വഹിച്ചു.
ഭാര്യ: ലഷ്മിക്കുട്ടി അമ്മ. മക്കൾ: ചന്ദ്രനാഥ് (മലയാളം ഇൻഡേൻ സർവ്വീസ്), പുഷ്പ, ഗീത, ബീന, പരേതനായ സുരേന്ദ്രൻ. മരുമക്കൾ: അനിത, ദാമോദരൻ (മുചുകുന്ന്), മോഹൻദാസ് (ഫാർമസിസ്റ്റ്), രാജീവൻ (ബിസിനസ്സ്).
Share news