സിപിഐ(എം) ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്ററുടെ കാറിന് പിറകിൽ സ്വകാര്യ ബസ്സിടിച്ചു
കൊയിലാണ്ടി: സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്ററുടെ കാറിന് പിറകിൽ സ്വകാര്യ ബസ്സിടിച്ചു. വൈകീട്ട് 4 മണിയോടുകൂടിയാണ് സംഭവം. ആർക്കും പരിക്കില്ല. ബസിൻ്റെ അമിത വേഗതയാണ് അപകട കാരണം. ബസ്സ് കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തു. ദേശീയ പാതയിൽ തിരുവങ്ങൂർ വെറ്റിലപ്പാറ വെച്ചാണ് അപകടം ഉണ്ടായത്. കണ്ണൂരിലേക്ക് പോവുകയായിരുന്ന KL 18-R 5664. നമ്പർ കിംങ്ങ് കൗർ എന്ന ബസ്സാണ് അപകടം വരുത്തിയത്. കാർ കൊയിലാണ്ടി ഭാഗത്തേക്ക് വരുകയായിരുന്നു. കാറിൻ്റെ പിറകിലാണ് ഇടിച്ചത്. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗത കുരുക്കുണ്ടായി.
