KOYILANDY DIARY.COM

The Perfect News Portal

ഡിസി ബുക്‌സിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സിപിഐ(എം) കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്‍.

ഉദുമ: തലക്കെട്ട് പോലും ആലോചിച്ചിട്ടില്ലാത്ത പുസ്തകത്തിന്റെ പേരില്‍ ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ച ഡിസി ബുക്‌സിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സിപിഐ(എം) കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്‍. ഉദുമയില്‍ സിപിഐ എം ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

.

.
തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പുറകില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. അത് വെളിച്ചത്ത് വരണം. ഇതിന് പുറകില്‍ ആരെന്ന് കണ്ടെത്തും.എസ്എന്‍ഡിപി നേതാവുമായി ബന്ധമെന്ന ആരോപണം ശുദ്ധ അസംബസമാണ്. ഇതുന്നയിച്ച അനില്‍ അക്കരയ്ക്ക് മാനസിക രോഗമാണ്.മാങ്ങയുള്ള മാവിനെ കല്ലേറ് ഉണ്ടാവൂ എന്നതിനാലാണ് താനുമായി ബന്ധപ്പെട്ട് എന്നും വിവാദമുണ്ടാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നത് എന്നും ഇ പി ജയരാജന്‍ പറഞ്ഞു.

Advertisements
Share news