CPI പള്ളിക്കര ബ്രോഞ്ച് സമ്മേളനം കളരിയുള്ളത്തിൽ ഗംഗാധരൻ നായർ നഗർ നടന്നു

പള്ളിക്കര: CPI പള്ളിക്കര ബ്രോഞ്ച് സമ്മേളനം കളരിയുള്ളത്തിൽ ഗംഗാധരൻ നായർ നഗർ (കണിയാരിക്കൽ) വെച്ച് നടന്നു. കെ ശശിധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യ്തു. രാഷ്ട്രിയ റിപ്പോർട്ട് ജില്ലാ കമ്മറ്റി അംഗം ബാലഗോപാലൻ മാസ്റ്റർ അവതരിപ്പിച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പർ ദിപിഷ അദ്ധ്യക്ഷത വഹിച്ചു.കണിയാരിക്കൽ പ്രദീപൻ മാസ്റ്റർ രക്തസാക്ഷി പ്രേമയം അവതരിപ്പിച്ചു.

ബ്രാഞ്ച് സെക്രട്ടറിയായി മനോജ് തില്ലേരിയെയും അസി. സെക്രട്ടറിയായി പ്രദീഷ് കെ പള്ളി യെ തെരഞ്ഞെടുത്തു. സമ്മേളനത്തിൽ മുന്നോടിയായി NREG വർക്കേർസ് സംഗമം കോഴിക്കോട് മെഡിക്കൽ കോളേജ് നേഴ്സിങ്ങ് ഓഫീസർ സജിത ബീജു ഉദ്ഘാടനം ചെയ്തു, നാലാം വാർഡിലെ നൂറ് തൊഴിൽ ദിനം പൂർത്തിയായവരെ ചടങ്ങിൽ ആദരിച്ചു. രമ്യ മനോജ് നന്ദി പറഞ്ഞു.

