KOYILANDY DIARY.COM

The Perfect News Portal

സി പി ഐ കൊയിലാണ്ടി മണ്ഡലം സമ്മേളനം മെയ് 10, 11 തിയ്യതികളിൽ നടക്കും

കൊയിലാണ്ടി: സി പി ഐ കൊയിലാണ്ടി മണ്ഡലം സമ്മേളനം മെയ് 10, 11 തിയ്യതികളിൽ നടക്കും. സ്വാഗത സംഘം രൂപീകരണയോഗം സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് ആർ സത്യൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം അസി. സെക്രട്ടറി എൻ ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ഇ കെ അജിത്, കെ ശശിധരൻ, കെ. എസ് രമേശ് ചന്ദ്ര, പി കെ വിശ്വനാഥൻ, കെ. എം ശോഭ എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി അഡ്വ. സുനിൽ മോഹൻ സ്വാഗതം പറഞ്ഞു.
ഭാരവാഹികളായി ഇ കെ അജിത് (ചെയർമാൻ), കെ ചിന്നൻ (കൺവീനർ), കെ എസ് രമേഷ് ചന്ദ്ര (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. അനുബന്ധ പരിപാടികളായി മെഡിക്കൽ ക്യാമ്പ്, ലഹരി വിരുദ്ധ ക്യാമ്പയിൻ എന്നിവ സംഘടിപ്പിക്കും.
Share news