സിപിഐ കൊയിലാണ്ടി മണ്ഡലം സമ്മേളനം: പ്രകടനവും പൊതുസമ്മേളനവും മാറ്റി വെച്ചു

കൊയിലാണ്ടി: അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സിപിഐ കൊയിലാണ്ടി മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് മെയ് 10ന് നടക്കേണ്ട പൊതു സമ്മേളനവും പ്രകടനവും മാറ്റി വെച്ചു. പൊതുപരിപാടികൾ മാറ്റി വെക്കാൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതോടെയാണ് തീരുമാനം. ഇന്നു വൈകീട്ടായിരുന്നു സമ്മേളനം നടക്കേണ്ടിയിരുന്നത്. 11ന് ഞായറാഴ്ച കാലത്ത് 9 മണിക്ക് പ്രതിനിധി സമ്മേളനം ടൗൺഹാളിൽ മാറ്റമില്ലാതെ നടക്കുമെന്ന് സി.പി.ഐ. കൊയിലാണ്ടി മണ്ഡലം കമ്മറ്റി അറിയിച്ചു.
