KOYILANDY DIARY.COM

The Perfect News Portal

അമ്മ സംഘടനയിലെ കൂട്ട രാജി ഭീരുത്വം; പാർവതി തിരുവോത്ത്

തിരുവനന്തപുരം: അമ്മ സംഘടനയിലെ കൂട്ട രാജി ഭീരുത്വമാണെന്ന് ചലച്ചിത്ര താരം പാർവതി തിരുവോത്ത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നിരവധി ലൈം​ഗിക അതിക്രമ ആരോപണങ്ങൾ വന്നതോടെ സംഘടനിലെ എക്സിക്യൂട്ടീവ്  കമ്മിറ്റി പിരുച്ചുവിട്ടിരുന്നു. ഈ തീരുമാനത്തിൽ പാർവതി ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചു. ബർക്ക ദത്തിന് നൽകിയ അഭിമുഖത്തിലാണ് പാർവതി നിലപാട് വ്യക്തമാക്കിയത്. 

 

 

മാധ്യമങ്ങളിൽ നിന്നടക്കം സംഘടനയുടെ ഒഴിഞ്ഞുമാറാനുള്ള ശ്രമമാണിത്. ഇതേ കമ്മിറ്റിയാണ് നടിയെ ആക്രമിച്ച കേസിലെ പ്രതിക്ക് പിന്നിൽ അണിനിരന്നത്. കൂടുതൽ പരാതികളുമായെത്തിയ സഹപ്രവർത്തകരെ ബഹുമാനിക്കുന്നു. ജനാധിപത്യ ബോധമുള്ള പുതിയ ഭരണസമിതിയെ കണ്ടെത്താനുള്ള സമയമാണിതെന്നും പാർവതി തിരുവോത്ത് പറഞ്ഞു.

 

Share news