KOYILANDY DIARY.COM

The Perfect News Portal

ഉത്തർപ്രദേശ് മുഖ്യമന്ത്രിയ്ക്ക് നേരെ ഓടിയടുത്ത് പശു; തടഞ്ഞ് സുരക്ഷാ ജീവനക്കാർ

.

ആർഎസ്എസിനും ബിജെപിക്കും പശു ‘​ഗോമാതാ’ ആയിരിക്കും. പക്ഷെ പശുവിനറിയില്ലല്ലോ ബിജെപിക്കാരെ കണ്ടാൽ താണ് വണങ്ങി നിൽക്കണം എന്ന്. അതോ ഇനി കാര്യമായൊന്ന് താണുവണങ്ങാൻ വന്നതാണോ എന്നും അറിയില്ല. എന്തായാലും സംഭവം ഇപ്പോൾ വാർത്തയായിരിക്കുകയാണ്.

 

ഗൊ​ര​ഖ്പു​ർ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ മേൽപ്പാലം ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോഴാണ് യോ​ഗി ആദിത്യനാഥിന് നേരെ പരിസരത്ത് അലഞ്ഞുതിരിഞ്ഞു നടന്ന ഒരു പശു പാഞ്ഞെത്തിയത്. പരിപാടിക്കായി കാറിൽ നിന്നിറങ്ങവെയാണ് ഏവരെയും ഞെട്ടിച്ച് കൊണ്ട് ആ സംഭവം നടന്നത്. സുരക്ഷാ ജീവനക്കാർ സമയോചിതമായി ഇടപ്പെട്ടത് കൊണ്ട് യോ​ഗി രക്ഷപ്പെട്ടു.

Advertisements

 

എന്നാൽ സംഭവത്തിൽ സുരക്ഷാ വീഴ്ച്ച ചൂണ്ടിക്കാട്ടി ഗൊ​ര​ഖ്പു​ർ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ സൂപ്പർവൈസറെ സസ്പെൻഡ് ചെയ്തു. കാറിൽ നിന്നും ആദ്യം എംപി രവികൃഷ്ണനാണ് പുറത്തിറങ്ങിയത്. അതിന് ശേഷം യോ​ഗി ഇറങ്ങിയപ്പോഴാണ് പശു പാഞ്ഞെത്തിയത്.

കുറ്റം പശുവിന്റെതാണെങ്കിലും സംഭവത്തിന് പിന്നാലെ സൂപ്പർവൈസറെ കൂടാതെ മറ്റ് നിരവധി ഉദ്ദ്യോ​ഗസ്ഥർക്കും തലവേദന ആയിരിക്കുകയാണ്. മു​നി​സി​പ്പ​ൽ ക​മ്മീ​ഷ​ണ​ർ ​ഗൗരവ് സിങ് സോ​ഗ്രാവൽ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. മു​ഖ്യ​മ​ന്ത്രി​ക്ക് ഒരുക്കിയ സുരക്ഷയിൽ വീഴ്ച്ചയുണ്ടോ എന്നറിയാനാണ് അന്വഷണം.

Share news