കോടതി ജീവനക്കാരും, ബാർ അസോസിയേഷനും, അഭിഭാഷക ക്ലാർക്കുമാരും ഓണാഘോഷം സംഘടിപ്പിച്ചു
കൊയിലാണ്ടി: ബാർ അസോസിയേഷൻ, കോടതി ജീവനക്കാർ, അഭിഭാഷക ക്ലാർക്ക്മാർ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. പരിപോടിയോടനുബന്ധിച്ച് പൂക്കള മത്സരവും തുടർന്ന് ഓണസദ്യയും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.

പരിപാടികളിൽ സബ് ജഡ്ജ് വിശാഖ്, രവീണ നാസ്, മജിസ്ട്രേറ്റ് അജികൃഷ്ണൻ, ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ. ജതീഷ് ബാബു, സെക്രട്ടറി അഡ്വ. പ്രഭാകരൻ, സ്റ്റാഫ് അസോസിയേഷൻ ഭാരവാഹികൾ, ക്ലർക്ക് അസോസിയേഷൻ പ്രസിഡണ്ട് രവീന്ദ്രൻ, സെക്രട്ടറി എ. മോഹനൻ എന്നിവർ സംബന്ധിച്ചു.
