KOYILANDY DIARY

The Perfect News Portal

ഷാജൻ സ്‌കറിയയുടെ അറസ്റ്റിന് തടസമില്ലെന്ന് കോടതി

ഷാജൻ സ്‌കറിയയുടെ അറസ്റ്റിന് തടസമില്ലെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. അറസ്റ്റ് തടയണമെന്ന ഷാജൻ സ്‌കറിയയുടെ ആവശ്യം കോടതി തള്ളി. പി വി ശ്രീനിജൻ എംഎൽഎയുടെ പരാതിയിലാണ് അറസ്റ്റ് നീക്കം. ഷാജൻ സ്‌കറിയയുടെ മുൻ‌കൂർ ജാമ്യ ഹർജി മറ്റന്നാൾ പരിഗണിക്കും.

ഓ​ൺ​ലൈ​ൻ പോ​ർ​ട്ടല്‍ ​ നി​ര​ന്ത​ര​മാ​യി ത​നി​ക്കെ​തി​രെ വ്യ​ക്ത്യാ​ധി​ക്ഷേ​പം ന​ട​ത്തു​ക​യും വ്യാ​ജ​വാ​ർ​ത്ത ചമക്കുക​യും ചെയ്യുന്നെന്നായിരുന്നു പി.​വി. ശ്രീ​നി​ജി​ൻ എം.​എ​ൽ.​എയുടെ പരാതി. കു​റേ വ​ർ​ഷ​ങ്ങ​ളാ​യി ത​ന്നെ നി​ര​ന്ത​രം വേ​ട്ട​യാ​ടു​ക​യാ​ണ്. ആ​സൂ​ത്രി​ത​മാ​യ അ​ജ​ണ്ട​യു​ടെ ഭാ​ഗ​മാ​യാ​ണ് ഇത്തരം വാ​ർ​ത്ത​ക​ളു​ണ്ടാ​ക്കു​ന്ന​തെ​ന്ന് സം​ശ​യി​ക്കു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​യ​മ​ന​നട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തോ​ടൊ​പ്പം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. എഡി​റ്റ​ർ ഷാ​ജ​ൻ സ്​​ക​റി​യ, സി.​ഇ.​ഒ ആ​ൻ മേ​രി ജോ​ർ​ജ്, ചീ​ഫ് എ​ഡി​റ്റ​ർ ഋ​ജു എ​ന്നി​വ​രെ പ്ര​തി​ക​ളാ​ക്കി​യാ​ണ് എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്.