KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് മയക്കുമരുന്ന് കേസിൽ ദമ്പതികൾ അറസ്റ്റിൽ

.

കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിൽ രണ്ടുപേർ കൂടി പിടിയിൽ. 200ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലാണ് ദമ്പതികൾ അറസ്റ്റിലായത്. അരീക്കാട് സ്വദേശി മുഹമ്മദ്‌ ഇർഫാൻ, ഭാര്യ ടി സി നിർഫാന എന്നിവരാണ് പിടിയിലായത്. വിദ്യാർത്ഥികൾക്കിടയിലും യുവാക്കൾക്കിടയിലും ഡോൺ എന്നറിയപ്പെട്ട ഇർഫാൻ രാത്രികാലങ്ങളിൽ മാത്രം പുറത്തിറങ്ങി സംശയിക്കാതിരിക്കാൻ ഭാര്യയെയും കൂട്ടിയായിരുന്നു വിൽപ്പന നടത്തിയിരുന്നത്.

 

പൊലീസ് പിടികൂടാതിരിക്കാൻ ഭാര്യയുടെ അക്കൗണ്ട് ഉപയോഗിച്ചാണ് ഇടപാടുകൾ നടത്തിയത്. ഏതാനും ദിവസങ്ങളായി സിറ്റി ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതികൾ.

Advertisements
Share news