KOYILANDY DIARY

The Perfect News Portal

എക്സാലോജിക്ക് കമ്പനിയുമായി ബന്ധപ്പെട്ട് കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ അന്വേഷണം കോടതി വിധിക്ക്‌ എതിര്; മന്ത്രി എ കെ ബാലൻ

തിരുവനന്തപുരം: വീണാ വിജയന്റെ എക്സാലോജിക്ക് കമ്പനിയുമായി ബന്ധപ്പെട്ട് കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ അന്വേഷണം കോടതി വിധിക്ക്‌ എതിരാണെന്ന് മുൻ മന്ത്രി എ കെ ബാലൻ. കേന്ദ്ര ഏജൻസികൾ പരിഹാസ്യമാണ് കാട്ടികൂട്ടുന്നത് എന്നും കോടതിയുടെ പരിഗണനയുള്ള കേസിൽ അനുമതിയില്ലാതെ എങ്ങനെയാണ് അന്വേഷണം നടത്തുക എന്നും എ കെ ബാലൻ ചോദിച്ചു.

ഇത് തീർത്തും ഒരു കുടുംബത്തെ അവഹേളിക്കുന്നതിനുള്ള നീക്കമാണ്. ഈ ഗൂഢാലോചനക്ക്‌ പിന്നിൽ ചില വ്യക്തികൾ ഉണ്ട് . അവരെക്കുറിച്ച് വ്യക്തമായ അറിവ് ഞങ്ങൾക്കുണ്ട്. മുഖ്യമന്ത്രിക്കോ മകൾക്കോ എതിരായി ഒരു നോട്ടീസ് പോലും ഹൈക്കോടതി അയച്ചിട്ടില്ല. ഇതിൽ തട്ടിപ്പ് നടന്നിട്ടില്ല എന്ന് ഹൈക്കോടതി തന്നെ പറഞ്ഞതാണ്. പിന്നെ എത് സാഹചര്യത്തിലാണ് ഈ അന്വേഷണം.

 

എങ്ങനെ വേട്ടയാടിയാലും ഒരു പ്രതികൂല വിധിയും മുഖ്യമന്ത്രിക്കോ അദ്ദേഹത്തിന്റെ കുടുംബത്തിനോ എതിരെ വരില്ല. ക്രമവിരുദ്ധത നടന്നിട്ടുണ്ടെങ്കിൽ കമ്പനി പ്രവർത്തനം അവസാനിപ്പിക്കാൻ അനുമതി നൽകില്ലായിരുന്നു. ക്രമവിരുദ്ധത ഉണ്ടായിരുന്നെങ്കിൽ കമ്പനി പൂട്ടാൻ അനുവദിക്കരുതായിരുന്നു. ഒരു വലിയ ഗൂഢാലോചനയുടെ ഭാഗമാണ് ഇത്. എ കെ ബാലൻ പറഞ്ഞു. 

Advertisements