സർക്കിൾ സഹകരണ യൂനിയൻ തെരഞ്ഞെടുപ്പിൽ സഹകരണ ജനാധിപത്യ മുന്നണിക്ക് (എൽ.ഡി.എഫ്) വൻ വിജയം

കൊയിലാണ്ടി: സർക്കിൾ സഹകരണ യൂനിയൻ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേതൃത്വത്തിലുള്ള സഹകരണ ജനാധിപത്യ മുന്നണി വൻ വിജയം നേടി. വൻ ഭൂരിപക്ഷത്തിലാണ് മുഴുവൻ സ്ഥാനാർത്ഥികളും വിജയിച്ചത്. കോതമംഗലം ജി എൽ പി സ്കൂളിൽ ഞായർ രാവിലെ മുതൽ ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ടാണ് സമാപിച്ചത്. തുടർന്ന് നടന്ന വോട്ടെണ്ണലിൽ വൻ ഭൂരിപക്ഷത്തിലാണ് മുഴുവൻ സ്ഥാനാർത്ഥികളും വിജയിച്ചത്.

വമ്പിച്ച ഭൂരിപക്ഷത്തിൽ മുഴുവൻ സ്ഥാനാർത്ഥികളേയും വിജയിച്ച വോട്ടർമാർക്ക് തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ പ്രേംഭാസിനും കൺവീനർ കെ കെ മുഹമ്മദും നന്ദി പറഞ്ഞു. പ്രാഥമിക കാർഷിക സഹകരണ വായ്പ സംഘങ്ങളിലെ ഭരണാസമിതി അംഗങ്ങളിൽ നിന്നും കെ കെ മമ്മു, കെ രാജീവൻ തച്ചോളി, ടി കെ വിജയൻ, സുരേഷ് കീഴന എന്നിവർ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു.

സഹകരണ സംഘ രജിസ്ട്രാറുടെ ഭരണനിയന്ത്രണത്തിലുള്ള പ്രാഥമിക കാർഷിക സഹകരണ വായ്പ സംഘങ്ങൾ അല്ലാത്ത മറ്റു സഹകരണ സംഘങ്ങളിലെ ഭരണസമിതി അംഗങ്ങളിൽ എ കെ മണി (സിപിഐഎം) 419 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. ക്ഷീരസഹകരണ സംഘങ്ങളിലെയും ഫിഷറീസ് സഹകരണ സംഘങ്ങളിലെയും ഭരണസമിതി അംഗങ്ങളിൽ നിന്നും പി കെ സന്തോഷ് (സി പി ഐ എം) 99വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

വ്യവസായ സഹകരണ സംഘങ്ങളിലെ ഭരണാസമിതി അംഗങ്ങളിൽ നിന്നും എം ബാലകൃഷ്ണൻ (സിപിഐഎം)104 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. പ്രാഥമിക കാർഷിക സഹകരണ വായ്പ അംഗങ്ങളിലെ മുഴുവൻ സമയ ജീവനക്കാരിൽ നിന്ന് ഇ കെ അനീഷ് 188 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. പ്രാഥമിക കാർഷിക വായ്പ സംഘങ്ങളൊഴികെ ഉള്ള സംഘങ്ങളിലെ മുഴുവൻ സമയ ജീവനക്കാരിൽ നിന്നും പി വി മനോജൻ (സിപിഐഎം) 162വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
.
പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തിൽ നിന്നും കെ ബാലകൃഷ്ണനും (സിപിഐഎം) വനിത വിഭാഗത്തിൽ നിന്ന് കെ പി സബിതയും (ആർ ജെ ഡി) നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സഹകരണ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ ടൗണിൽ വിജയഹ്ളാദപ്രകടനം നടത്തി. കെ കെ മുഹമ്മദ്, രാമചന്ദ്രൻ കുയ്യണ്ടി, പി കെ വിശ്വനാഥൻ എന്നിവർ സംസാരിച്ചു.
