KOYILANDY DIARY.COM

The Perfect News Portal

പാചക വാതക വില കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂട്ടിയത് 103 രൂപ

രാജ്യത്ത് പാചക വാതക വില കൂട്ടി. വാണിജ്യ സിലിണ്ടറിന് 103 രൂപയാണ് കൂട്ടിയത്. ഇതോടെ 19 കിലോ സിലിണ്ടറിന് 1842 രൂപ നൽകണം. ഡൽഹിയിൽ 1833 രൂപയും, കൊൽക്കത്തയിൽ 1943 രൂപയും മുംബൈയിൽ 1785 രൂപയും ബംഗളൂരുവിൽ 1914.50 രൂപയും ചെന്നൈയിൽ 1999.50 രൂപയുമാണ് വാണിജ്യ പാചകവാതക സിലിണ്ടറിൻറെ വില. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടർ വില വർധിപ്പിക്കുന്നത്.

Share news