KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് കൺസ്യൂമർഫെഡ് വിഷു ചന്തകൾ ഇന്ന് മുതൽ

കോഴിക്കോട്: സംസ്ഥാനത്ത് കണ്‍സ്യൂമര്‍ഫെഡ് വിഷു ചന്തകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനം തുടങ്ങും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ നിരോധനം ഹൈക്കോടതി നീക്കിയതോടെയാണ് ചന്തകള്‍ ആരംഭിക്കുന്നത്. സംസ്ഥാന തല ഉദ്ഘാടനം രാവിലെ 10 മണിക്ക് കോഴിക്കോട് നടക്കും. സഹകരണ വകുപ്പ് ജോയിന്റ് റജിസ്ട്രാര്‍ ബി സുധ ഉദ്ഘാടനം നിര്‍വഹിക്കും.

13 ഇന സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ കണ്‍സ്യൂമര്‍ഫെഡ് ലഭ്യമാക്കും. വിപണി വിലയേക്കാള്‍ 45 ശതമാനം വരെ വിലക്കുറവിലാണ് വില്‍പ്പന. സംസ്ഥാനത്ത് ആകെ മുന്നൂറോളം ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കും. ഈ മാസം18 വരെ വിഷു ചന്തകള്‍ പ്രവര്‍ത്തിക്കുമെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് അറിയിച്ചു.

Share news