വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം ഇന്ന്
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം ഇന്ന് നടക്കും. വൈകുന്നേരം 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിർവഹിക്കുക. ചടങ്ങിൽ കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി മുഖ്യാതിഥിയാകും. ഇന്ത്യയിലെ ആദ്യ ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം അന്താരാഷ തുറമുഖത്തിൻ്റെ ഒന്നാം ഘട്ടം 2024 ഡിസംബർ 3ന് പ്രവർത്തനക്ഷമമാവുകയും വാണിജ്യ പ്രവർത്തനങ്ങൾ വിജയകരമായി പുരോഗമിക്കുകയുമാണ്.

സംസ്ഥാന സർക്കാരിൻ്റെ ഇടപെടലുകളുടെ ഫലമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സമ്പൂർണ്ണ വികസനം 2028 ഓടെ യാഥാർത്ഥ്യമാക്കുവാനാണ് തീരുമാനം. തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം ഇന്ന് നടക്കും. വൈകുന്നേരം 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിർവഹിക്കുക. ചടങ്ങിൽ കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി മുഖ്യാതിഥിയാകും.

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എം പി മാർ, മന്ത്രിമാർ, എംഎൽഎമാർ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുക്കും. രണ്ടും മൂന്നും നാലും ഘട്ടം ഒരുമിച്ചു പൂർത്തികരിക്കാനാണ് നിലവിലെ തീരുമാനം. 9700 കോടി രൂപയുടെ പദ്ധതികളാണ് അടുത്ത ഘട്ടത്തിൽ ഒരുങ്ങുന്നത്. രണ്ടാംഘട്ട നിർമാണ പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ, റോഡ് വഴിയുള്ള കണ്ടയിനർ നീക്കവും സാധ്യമാകും.

ആദ്യത്തെ ഒരു വർഷം പൂർത്തിയാകുന്നതിന് മുൻപ് 15 ലക്ഷം കണ്ടയിനറുകളായിരുന്നു കൈകാര്യം ചെയ്തത്. ഡിസംബർ വരെയുള്ള കണക്കനുസരിച്ച് 15 ലക്ഷം കണ്ടയിനറുകൾ കൈകാര്യം ചെയ്തു. ഡിസംബറിൽ മാത്രം 1.23 ലക്ഷം കണ്ടയിനർ കൈകാര്യം ചെയ്തത് റെക്കോർഡ് നേട്ടമായിരുന്നു




