KOYILANDY DIARY.COM

The Perfect News Portal

നന്തി – ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമാണം. വഴി തടസ്സപ്പെടുന്നതിൽ ആശങ്ക

നന്തി – ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമാണം. വഴി തടസ്സപ്പെടുന്നതിൽ ആശങ്ക. കൊയിലാണ്ടി: ബൈപ്പാസ് നിർമാണം പുരോഗമിക്കുന്നതിനൊപ്പം നാട്ടുകാരുടെ ആശങ്കകളും വർദ്ധിക്കുകയാണ്. റോഡിന് ഇരുവശത്തും ഉയരത്തിൽ കോൺക്രീറ്റ് ഭിത്തിയുയരുന്നതാണ് പ്രധാന ആശങ്ക.

മരളൂർ ആര്യച്ചാലിൽ പ്രകാശൻ്റെ വീട്ടിലേക്കുള്ള വഴിയിൽ ഭിത്തി നിർമിച്ചതോടെ വീട് ഒറ്റപ്പെട്ടു. വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ പുറത്തെത്തിക്കാനാവാത്ത സ്ഥിതിയിലാണ്. വീട്ടുപറമ്പിൻ്റെ മറ്റൊരുഭാഗത്തുകൂടി ബൈപ്പാസിലിറങ്ങി നടന്നുപോകാൻ ഇപ്പോൾ കഴിയുമെങ്കിലും പണി പുരോഗമിക്കുമ്പോൾ ഈ വഴിയും അടയുമോ എന്ന ആശങ്കയിലാണ് വീട്ടുകാർ.

പുളിയഞ്ചേരി എം. ജി. എൻ. നഗറിനു സമീപം മെയിൻ കനാലിന് കുറുകെ പാലം നിർമിക്കുന്നതിൻ്റെ ഭാഗമായാണ് ബൈപ്പാസിനിരുഭാഗത്തും ഭിത്തി നിർമിച്ച് മണ്ണിട്ടുയർത്തുന്നത്. ഇവിടെ രണ്ട് പോക്കറ്റ് റോഡുകളുടെ വഴിയടയുമെന്നതും നാട്ടുകാരെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇരുപതിലധികം വീട്ടുകാരുടെ യാത്ര ഇതുമൂലം തടസ്സപ്പെടും. നാട്ടുകാർക്ക് നിലവിലുള്ള യാത്രാസൗകര്യം ഇല്ലാതാക്കരുതെന്നാണ് പരിസരവാസികൾ ആവശ്യപ്പെടുന്നത്.

Advertisements
Share news