KOYILANDY DIARY.COM

The Perfect News Portal

ഭരണഘടന ചത്വരം നാടിന് സമർപ്പിച്ചു

കോഴിക്കോട്: ഭരണഘടനയുടെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് വളപ്പിൽ നിർമിച്ച ഭരണഘടന ചത്വരം മന്ത്രി കെ രാജൻ അനാച്ഛാദനം ചെയ്തു. രാജ്യത്തിന്റെ ഭരണഘടനയെ മുറുകെ പിടിക്കേണ്ട കാലത്ത് ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത പ്രവർത്തനം അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 4.75 ലക്ഷം രൂപ ചെലവിട്ടാണ് ഭരണഘടന ചത്വരം ഒരുക്കിയത്.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി അധ്യക്ഷയായി. അസി. എക്സിക്യൂട്ടീവ് എൻജിനിയർ സിന്ധു റിപ്പോർട്ട് അവതരിപ്പിച്ചു. എം കെ രാഘവൻ എംപി, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, കലക്ടർ സ്‌നേഹിൽ കുമാർ സിങ്‌, ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ഗവാസ്, സെക്രട്ടറി ടി ജി അജേഷ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ വി റീന, വി പി ജമീല, നിഷ പുത്തൻ പുരയിൽ, സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ചത്വരത്തിന്റെ നിർമാണത്തിൽ പങ്കാളികളായവരെ ആദരിച്ചു.

 

 

Share news