കേന്ദ്ര ബജറ്റിനെതിരെ കൊയിലാണ്ടിയിൽ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു
കൊയിലാണ്ടി: കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണനയ്ക്കെതിരെ കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിൽ പി. രത്നവല്ലി ടീച്ചർ, നാണു മാസ്റ്റർ, മുരളി തോറോത്ത്, രാജേഷ് കീഴരിയൂർ, വി ടി സുരേന്ദ്രൻ, പി വി വേണുഗോപാൽ, കെ പി വിനോദ് കുമാർ, ശ്രീനിവാസൻ ഇ എം, പ്രമോദ് വി പി, യു കെ രാജൻ, തൻഹീർ കൊല്ലം, ശ്രീജ റാണി എന്നിവർ നേതൃത്വം നൽകി.



