KOYILANDY DIARY.COM

The Perfect News Portal

ഭാരത് ജോഡോ യാത്രയ്ക്കിടെ കോണ്‍ഗ്രസ് എം.പി കുഴഞ്ഞുവീണ് മരിച്ചു

ഫില്ലൗര്‍ : ഭാരത് ജോഡോ യാത്രയ്ക്കിടെ കോണ്‍ഗ്രസ് എം.പി കുഴഞ്ഞുവീണ് മരിച്ചു. പഞ്ചാബിലെ ജലന്ധറില്‍ നിന്നുള്ള എം.പി സന്ദോഖ് സിങ് ചൗധരിയാണ് മരിച്ചത്. രാഹുല്‍ ഗാന്ധിക്കൊപ്പം പദയാത്രയില്‍ നടക്കവെ ഹൃദയമിടിപ്പ് വര്‍ധിച്ചതിനെത്തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ഫഗ്‌വാരയിലെ വിര്‍ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇതിന് മുമ്പ് തന്നെ മരണം സംഭവിച്ചതായി ഡോക്‌ടര്‍മാര്‍ അറിയിച്ചു. യാത്ര നിര്‍ത്തിവെച്ച് രാഹുല്‍ ഗാന്ധി ആശുപത്രിയിലെത്തി. ഹൃദയാഘാതമാണ് മരണകാരണം.

യാത്ര താത്കാലികമായി നിര്‍ത്തിവെച്ചു. ലോഹ്‌രി ആഘോഷത്തോട് അനുബന്ധിച്ച് വെള്ളിയാഴ്‌ച ഭാരത് ജോഡോ യാത്രയ്ക്ക് വിശ്രമദിനമായിരുന്നു. ലധൗലില്‍ നിന്നാണ് ശനിയാഴ്‌ച രാവിലെ യാത്ര പുനരാരംഭിച്ചത്. സന്ദോഖ് സിങ് ചൗധരിയുടെ മകന്‍ വിക്രംജിത് സിങ് പ്രതിനിധീകരിക്കുന്ന മണ്ഡലമായ ഫില്ലൗര്‍ പിന്നിട്ടപ്പോഴാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

Share news