സിമി റോസ്ബെല്ലിൻ്റെ ആരോപണത്തിൽ കോൺഗ്രസ് നേതൃത്വം മറുപടി പറയണമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. ആരോപണം ഉന്നയിച്ചയാളെ കോൺഗ്രസ് പുറത്താക്കുകയാണ് ചെയ്തതെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പി വി അൻവറിൻ്റെ ആരോപണങ്ങൾ സർക്കാറും പാർട്ടിയും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.