രാമക്ഷേത്ര പ്രതിഷ്‌ഠയിൽ പങ്കെടുക്കുമെന്ന് കോൺഗ്രസ് നേതാവും ഹിമാചൽ മന്ത്രിയുമായ വിക്രമാദിത്യ സിംഗ്

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠയിൽ പങ്കെടുക്കുമെന്ന് കോൺഗ്രസ് നേതാവും ഹിമാചൽ മന്ത്രിയുമായ വിക്രമാദിത്യ സിംഗ്. ചടങ്ങിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചതിന് പിന്നാലെയാണ് വിക്രമാദിത്യ സിംഗിന്റെ പ്രസ്‌താവന. “ഹിമാചലില്‍ ക്ഷണം ലഭിച്ച ചുരുക്കം ആളുകളില്‍ ഒരാളാണ് താന്‍. ക്ഷണിച്ചതിന് വിശ്വഹിന്ദു പരിഷത്തിനും ആര്‍ എസ് എസിനും നന്ദി ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന അപൂര്‍വ അവസരങ്ങളില്‍ ഒന്നാണിത്. പിതാവ് വീര്‍ഭദ്ര സിംഗ് ക്ഷേത്ര പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു -വിക്രമാദിത്യ സിംഗ് പറഞ്ഞു’.
അഞ്ചുതവണ ഹിമാചൽ മുഖ്യമന്ത്രിയായിരുന്ന വീർഭദ്രസിംഗിന്റെയും പിസിസി അധ്യക്ഷ പ്രതിഭ സിങിന്റേയും മകനാണ് വിക്രമാദിത്യ സിംഗ്. ഹിമാചലിലെ മറ്റ് കോൺഗ്രസ് നേതാക്കളും അയോധ്യ ചടങ്ങിൽ പങ്കെടുക്കണമെന്ന ആഗ്രഹം പരസ്യമായി അറിയിച്ചിട്ടുണ്ട്. സോണിയ ഗാന്ധിയോ മല്ലികാർജുൻ ഖാർഗെയോ ഇവരെ വിലക്കുന്ന പ്രസ്‌താവനകൾ ഇതുവരെ ഇറക്കിയിട്ടില്ല.

