ദുരന്തബാധിതർക്ക് വീട് വെച്ച് നൽകാനായി കോൺഗ്രസ് വാങ്ങിയത് കാട്ടാനശല്യമുള്ള സ്ഥലം
.
മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരുടെ പേരിൽ ശേഖരിച്ച കോടികൾ ഉപയോഗിച്ച് കോൺഗ്രസ് വാങ്ങിയ ഭൂമി കാട്ടാന ശല്യമുള്ള സ്ഥലം. മേപ്പാടി പഞ്ചായത്ത് കോട്ടപ്പടി വില്ലേജിലെ കുന്നൻപറ്റ പ്രദേശത്തുള്ള ‘വിജയ എസ്‌റ്റേറ്റ്’ എന്ന സ്വകാര്യ കാപ്പിത്തോട്ടത്തിലെ 3.24 ഏക്കർ ഭൂമിയാണ് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫിന്റെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഈ പ്രദേശം ജനവാസ മേഖലയല്ലാത്താതും ചുറ്റും സ്വകാര്യ തോട്ടങ്ങൾ മാത്രമുള്ളതുമാണ്. പ്രദേശത്ത് വൈദ്യുതിവേലി ഉൾപ്പെടെയുള്ള കാട്ടാന പ്രതിരോധ സംവിധാനങ്ങൾ നിലവിലുണ്ട്. മുൻപ് കാട്ടാന ആക്രമണത്തിൽ രണ്ട് തൊഴിലാളികൾ കൊല്ലപ്പെട്ട പ്രദേശമാണിത്. ഇവിടെയാണ് ദുരന്ത ബാധിതർക്കായി വീടിനായി വാങ്ങിയിരിക്കുന്നത്.

നിലവിൽ വാങ്ങിയ ഭൂമിയിൽ പരമാവധി 25 വീടുകൾ മാത്രമേ നിർമിക്കാനാകുന്ന സ്ഥലം മാത്രമെ ഉള്ളു. ഒരേക്കർ ഭൂമി പൂർണമായും ചെങ്കുത്തായതിനാൽ നിർമാണത്തിന് അനുപയോഗ്യമാണെന്നും, സമീപത്തെ ചെക്ക് ഡാം കാരണം മഴക്കാലത്ത് വെള്ളക്കെട്ട് ഉണ്ടാകുമെന്നും ജനങ്ങൾ തന്നെ പറയുന്നു. 3,21,25,500 രൂപയ്ക്ക് രണ്ട് ആധാരങ്ങളിലായാണ് ഭൂമി വാങ്ങിയിരിക്കുന്നത്. എന്നാൽ ഗുണഭോക്താക്കളെക്കുറിച്ച് കോൺഗ്രസ് ഇതുവരെ വിശദീകരണം നൽകിയിട്ടില്ല.




