KOYILANDY DIARY.COM

The Perfect News Portal

ബക്കറ്റില്‍ ഉപേക്ഷിച്ച നവജാതശിശുവിനെ രക്ഷിച്ച പോലീസുകാർക്ക് അഭിനന്ദനങ്ങൾ

ആലപ്പുഴയില്‍ അമ്മ ബക്കറ്റില്‍ ഉപേക്ഷിച്ച നവജാതശിശുവിനെ രക്ഷിക്കാന്‍ പ്രയത്നിച്ച പോലീസ് സേനാംഗങ്ങള്‍ക്കും ചെങ്ങന്നൂരിലെ നഴ്‌സിങ് ഹോമിലെ ഡോക്ടര്‍ക്കും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഹൃദയാഭിവാദ്യങ്ങള്‍ നേര്‍ന്നു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി അഭിനന്ദനങ്ങള്‍ അറിയിച്ചത്.

ഒപ്പം ജനിച്ചു വീണത് മുതല്‍ അതിജീവനത്തിനു ശ്രമിച്ച ആ കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി കുറിച്ചു. സംഭവത്തിൽ സമയോചിതമായി പ്രവർത്തിച്ച ചെങ്ങന്നൂർ എസ്എച്ച്ഒ വിപിൻ എ.സി, സബ് ഇൻസ്‌പെക്ടർമാരായ അഭിലാഷ് എം.സി, അജിത് ഖാൻ, സിവിൽ പോലീസ് ഓഫീസർമാരായ ജിജോ പി.സാം, ഹരീഷ് എന്നിവർക്ക് കേരള പോലീസ് ഫെയ്സ്ബുക്കിലൂടെ അഭിനന്ദനമറിയിച്ചു.

Share news