KOYILANDY DIARY

The Perfect News Portal

നന്തി – ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമാണത്തിൻ്റെ ഭാഗമായി കോമത്തുകരയിൽ ഓവർപ്പാസിനായുള്ള പ്രവൃത്തി ഉടൻ ആരംഭിക്കു

നന്തി – ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമാണംത്തിൻ്റെ ഭാഗമായി കോമത്തുകരയിൽ ഓവർപ്പാസ് നിർമിക്കുന്നതിൻ്റെ ഒരുക്കകങ്ങൾ തുടങ്ങി.. അണ്ടർപ്പാസുകളുടെയും ഓവുചാലുകളുടെയും നിർമാണത്തോടൊപ്പം നിരപ്പായ സ്ഥലങ്ങളിൽ ടാറിങ്ങ് പ്രവർത്തികളും പലയിടങ്ങളിലായി നടന്നുവരികയാണ്.

കോമത്തുകര മുതൽ ചെങ്ങോട്ടുകാവ് വരെയുള്ള ഭാഗത്ത് ഒന്നാംഘട്ട ടാറിങ്ങ് പൂർത്തിയായി.
താമരശ്ശേരി കൊയിലാണ്ടി സംസ്ഥാനപാത കടന്നുപോകുന്ന കോമത്തുകരയിൽ ബൈപ്പാസ് കടന്നു പോകുന്നിടത്ത് ഓവർപ്പാസാണ് നിർമിക്കുന്നത്. ബൈപ്പാസ് അടിയിലൂടെയും താമരശ്ശേരി- കൊയിലാണ്ടി സംസ്ഥാനപാത മുകളിലൂടെയും കടന്നുപോകും. ഇതിനായി ഇവിടെ മേൽപ്പാത നിർമിക്കാൻ സംസ്ഥാനപാത ഒരാഴ്ചയ്ക്കുള്ളിൽ മുറിക്കും.
Advertisements
മേൽപ്പാത നിർമിക്കും വരെ സമീപത്തായി നിർമിച്ച താത്കാലിക റോഡിലൂടെ ഗതാഗതം തിരിച്ചുവിടും. ഇതിനായി റോഡ് നിർമിച്ചിട്ടുണ്ട്. ഒരു മാസം കൊണ്ട് ഓവർപ്പാസ് നിർമിക്കാൻ കഴിയും. ഇവിടെ ബൈപ്പാസിൻ്റെ ഭാഗമായി സർവീസ് റോഡും നിർമിക്കണം.
ഓവർപ്പാസിന് മുകളിലൂടെ വാഹന ഗതാഗതത്തോടൊപ്പം കാൽനട യാത്രക്കാർക്ക് സഞ്ചരിക്കാനുള്ള പാത്ത് വേയും നിർമിക്കും. പാത്ത് വേ ഇല്ലെങ്കിൽ കോമത്തുകര ഭാഗത്തുള്ളവർക്ക് കോതമംഗലം ജി.എൽ.പി. സ്കൂൾ, അയ്യപ്പക്ഷേത്രം, വിഷ്ണുക്ഷേത്രം, കൊയിലാണ്ടി ടൗൺ എന്നിവിടങ്ങളിലേക്ക് നടന്നുവരാൻ പ്രയാസമാകും. മുത്താമ്പി റോഡിൽ അർപ്പാസിൻ്റെ നിർമാണം അന്തിമഘട്ടത്തിലാണ്. ഇതിൻ്റെ നിർമാണം പൂർത്തിയായാൽ ഗതാഗതം അതിനുള്ളിലൂടെയാക്കി, ബാക്കിയിടങ്ങളിൽ റോഡുനിർമാണം പൂർത്തിയാക്കും.
Advertisements