നാഷണൽ ഗെയിംസ് വോളിബോളിൽ ഗോൾഡ് മെഡൽ നേടിയ അഭിഷേക് രാജീവിന് അനുമോദനം

നാഷണൽ ഗെയിംസ് വോളിബോളിൽ ഗോൾഡ് മെഡൽ നേടിയ കൊല്ലം നടുവിലക്കണ്ടി രാജീവൻ്റെയും ഷൈനി രാജീവിൻ്റെയും മകൻ അഭിഷേക് രാജീവിനെ (എയർ ഫോഴ്സ്) കൊയിലാണ്ടി സേവാഭാരതി അനുമോദിച്ചു.
.

.
വീട്ടിൽ വെച്ചു നടന്ന ചടങ്ങിൽ സേവാഭാരതി ജില്ലാ ജനറൽ സിക്രട്ടറി വി.എം മോഹനൻ മൊമൻ്റോ നൽകി. സജിത്ത് കുമാർ എം.വി, ടി.എം രവീന്ദ്രൻ, ഉമേഷ് കൊയിലാണ്ടി, എന്നിവരും പ്രദേശത്തെ സേവാഭാരതി പ്രവർത്തകരും പങ്കെടുത്തു.
