KOYILANDY DIARY.COM

The Perfect News Portal

ശ്ലോകം ചൊല്ലുന്നതുമായി ബന്ധപ്പെട്ട് കാഞ്ചീപുരത്ത് ബ്രാഹ്മണ വിഭാ​ഗങ്ങൾ തമ്മിൽ സംഘർഷം

കാഞ്ചീപുരം: ശ്ലോകം ചൊല്ലുന്നതുമായി ബന്ധപ്പെട്ട് കാഞ്ചീപുരത്ത് ബ്രാഹ്മണ വിഭാ​ഗങ്ങൾ തമ്മിൽ സംഘർഷം. കാഞ്ചീപുരം വരദരാജ പെരുമാൾ ക്ഷേത്രത്തിൽ വെച്ചായിരുന്നു സംഘർഷം. സംസ്കൃതം പിന്തുടരുന്ന ഉത്തരേന്ത്യൻ വിഭാ​ഗവും തമിഴ് പിന്തുടരുന്ന വിഭാ​ഗവും തമ്മിലാണ് കയ്യാങ്കളി നടന്നത്.

ശ്ലോകം സംസ്കൃതത്തിൽ ചൊല്ലണോ തമിഴിൽ വേണോ എന്നതിനെത്തുടർന്നുണ്ടായ സംസാരമാണ് സംഘർഷത്തിൽ കലാശിച്ചത്. ദർശനത്തിനായി നിരവധി ജനങ്ങൾ ഉണ്ടായിരുന്ന സമയത്താണ് തർക്കം നടന്നത്. കയ്യാങ്കളിയുടേയും ആളുകൾ ഇവരെ പിടിച്ച് മാറ്റുന്നതിന്റെയും വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മുമ്പും അമ്പലത്തിൽ സമാനരീതിയിൽ തർക്കം ഉണ്ടായിട്ടുണ്ട്. 

Share news