സീതറാം യെച്ചൂരിയുടെ വിയോഗത്തിൽ അനുശോചിച്ചു
കൊയിലാണ്ടി: സീതറാം യെച്ചൂരിയുടെ വിയോഗത്തിൽ അനുശോചിച്ചു. സിപിഐ(എം) കൊയിലാണ്ടി സൗത്ത് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർക്കറ്റ് പരിസരത്തു നടന്ന അനുശോചന യോഗത്തിൽ ലോക്കൽ സെക്രട്ടറി പി കെ ഭരതൻ ആദ്യക്ഷത വഹിച്ചു. സി എം സുനിലേശൻ അനുശോചന പ്രമേയം വായിച്ചു. ലോക്ക്ൽ കമ്മിറ്റി അംഗം കെ ഷിജു. കൌൺസിലർ മനോജ് പയറ്റുവളപ്പിൽ, രാഗം മുഹമ്മദാലി, സി പി നിയാസ്, എന്നിവർ സംസാരിച്ചു. എൻ കെ ഗോകുൽദാസ് സ്വാഗതം പറഞ്ഞു.
