KOYILANDY DIARY.COM

The Perfect News Portal

ബൈപ്പാസ് നിർമ്മാണം പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ളം മുട്ടുന്നതായി പരാതി

കൊയിലാണ്ടി മുൻസിപ്പാലിറ്റി 32-ാം വാർഡ് ‘മണമൽ ഭാഗത്ത് വായനാരി തോട് ക്രോസ് ചെയ്യുന്ന സ്ഥലത്ത് 80ഓളം വീടുകളിലെ കിണർ വെള്ളം മലിനമാക്കുന്നതായി നാട്ടുകാർ. ബൈപ്പാസുമായി ബന്ധപ്പെട്ട് റോഡ് നിർമ്മാണം കാരണം റെയിലിന് കിഴക്ക് ഭാഗത്തെ വീടുകളിലാണ് കിണർ വെള്ളം മലിനമായി കുടിക്കാൻ കഴിയാത്ത അവസ്ഥ വന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം നഗരസഭ ചെയർപേഴ്സൺ, വാർഡ് കൌൺസിലർ എന്നിവരുടെ ഇടപെടലിൻ്റെ ഭാഗമായി ബൈപ്പാസ് അധികൃതർ സിമൻ്റ് പൈപ്പ് ഉപയോഗിച്ച് ബൈപ്പാസിന് കുറുകെ തോട്ടിലേക്ക് പൈപ്പ് ഇട്ടുവെങ്കിലും വേണ്ടത്ര വിസ്താരമില്ലാത്ത പൈപ്പായത്കൊണ്ട് മലിനജലം ഒഴുകുന്നില്ലെന്നാണ് ഇവരുടെ ആക്ഷേപം.
അടിയന്തിരമായി പൈപ്പ് മാറ്റി വെള്ളത്തിൻ്റെ ലെവൽ കണക്കാക്കി പ്രശ്നം പരിഹരിക്കണമെന്ന് പ്രഭാത് റസിഡൻ്റ്സ് അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡണ്ട് എം.എം. ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. കെ.വി അശോകൻ. എസ് ‘തേജ ചന്ദ്രൽ, സി. കെ. ജയദേവൻ, ടി.കെ. മോഹനൻ, സി.കെ റീന, അനിതാ ശരി. ജഗദീഷ്, രോഷൻ സി.കെ.തുടങ്ങിയവർ സംസാരിച്ചു.
Share news