KOYILANDY DIARY

The Perfect News Portal

ലഹരിയെ പടിയിറക്കാം.. മനുഷ്യചങ്ങല മനുഷ്യമതിലായി

മനുഷ്യ ചങ്ങല മനുഷ്യമതിലായി.. മേപ്പയ്യൂർ : നാടിന്റെ ഭാവിക്കായി ലഹരിയെ പടിയിറക്കാം എന്ന മുദ്രാവാക്യവുമായി മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച മനുഷ്യ ചങ്ങല മനുഷ്യ മതിലായി മാറി. വർദ്ധിച്ചു വരുന്ന മയക്കു മരുന്നു ലഹരി ഉപയോഗത്തിനെതിരെ ജന ഐക്യത്തോടെ ശ്രദ്ധേയമായ പ്രവർത്തനം കൊണ്ട് ലഹരിമുക്തമായ സമൂഹം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാറിന്റെ മയക്കുമരുന്ന് ലഹരി വിരുദ്ധ പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി മേപ്പയൂർ ഗ്രാമ പഞ്ചായത്ത് തീർത്ത മനുഷ്യ ശൃംഗലയിൽ ആയിരങ്ങൾ ചേർന്നു.
പഞ്ചായത്ത് പ്രസിഡണ്ട് ചൊല്ലി കൊടുത്ത ലഹരി വിരുദ്ധ പ്രതിഞ്ഞ ഏറ്റുചൊല്ലി. കൂനം വെളിക്കാവു മുതൽ കുയി മ്പിൽ ഉന്ത് വരെ മേപ്പയ്യൂർ ഗവ. ഹൈസ്കൂൾ, വി.ഇ.എം.യു.പി. മഞ്ഞക്കുളം എൽ.പി സ്കൂൾ കുട്ടികൾ, ഉൾപ്പെടെ, വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പ്രവർത്തകർ പൊതുജനങ്ങൾക്കൊപ്പംപങ്കാളികളായി. ലഹരി വിരുദ്ധ പ്രതിജ്ഞക്കു ശേഷം രാഷ്ട്രിയ-സാമൂഹിക രംഗത്തെ പ്രമുഖർ സംസാരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത്, ജില്ലാ പഞ്ചായത്ത് മെമ്പർ സി.എം. ബാബു, മുൻ ബ്ലോക്ക് പ്രസിഡണ്ട് കെ. കുഞ്ഞിരാമൻ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.പി. ശോഭ, ചലച്ചിത്ര സംവിധായകൻ വിനീഷ് ആരാധ്യ , മേപ്പയ്യൂർ സി.ഐ. കെ.ഉണ്ണികൃഷ്ണൻ.  പി.പി. രാധാകൃഷ്ണൻ കെ. രാജീവൻ ഇ അശോകൻ, കെ.കെ. ബാലൻ, എം.കെ. അബ്ദൂ റഹിമാൻ, സുനിൽ ഓടയിൽ, കെ. ലോഹ്യ, മധു പുഴയരികത്ത്, മേലാട്ട് നാരായണൻ.എ.ടി.സി. അമ്മത്, സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻമാരായ വി. സുനിൽ, വി.പി. രമ, ഭാസ്ക്കരൻ കൊഴുക്കല്ലൂർ എന്നിവർ സംസാരിച്ചു.