KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് നന്മണ്ടയിൽ കമ്പ്യൂട്ടർ സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയതായി പരാതി

കോഴിക്കോട് നന്മണ്ടയിൽ കമ്പ്യൂട്ടർ സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയതായി പരാതി. വായനോത്ത് രാമചന്ദ്രൻ എന്നയാൾക്ക് എതിരെയാണ് പരാതി. പരം കമ്പ്യൂട്ടേഴ്‌സ് എന്ന സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്‌തായിരുന്നു തട്ടിപ്പ്. ഓരോരുത്തരിൽ നിന്നായി തട്ടിയത് ഒരു ലക്ഷം മുതൽ മൂന്നര ലക്ഷം രൂപ വരെയാണ്. കേന്ദ്രസർക്കാരിൻറെ പ്രവർത്തികൾ ഏറ്റെടുത്ത് ചെയ്തുകൊടുക്കുന്ന സ്ഥാപനം എന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. തട്ടിപ്പിന് ഇരയായവർ നൽകിയ പരാതിയിൽ കാക്കൂർ പൊലീസ് കേസെടുത്തു.

Share news