KOYILANDY DIARY.COM

The Perfect News Portal

പത്തിരിപ്പാലയില്‍ രാവിലെ സ്‌കൂളിലേക്ക് ഇറങ്ങിയ 3 വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് പരാതി

പാലക്കാട് പത്തിരിപ്പാലയില്‍ രാവിലെ സ്‌കൂളിലേക്ക് ഇറങ്ങിയ 3 വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് പരാതി. 10 -ാം ക്ലാസ് വിദ്യാര്‍ഥികളായ അതുല്‍ കൃഷ്ണ, ആദിത്യന്‍, ഏഴാം ക്ലാസ് വിദ്യാര്‍ഥി അനിരുദ്ധ് എന്നിവരെയാണ് കാണാതായത്.

കുട്ടികള്‍ ഇന്ന് സ്‌കൂളില്‍ എത്തിയിരുന്നില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. പാലക്കാട് പത്തിരിപ്പാലയിലാണ് സംഭവം. ബന്ധുക്കളും അയല്‍വാസികളുമായ കുട്ടികളെയാണ് കാണാതായിരിക്കുന്നത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 98462 82227 എന്ന നമ്പറിലോ, അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

Share news