നെല്ല്യാടി റോഡ് അണ്ടർപ്പാസിനു സമീപം കക്കൂസ് മാലിന്യം തള്ളിയതായി പരാതി
കൊയിലാണ്ടി: കൊല്ലം നെല്ല്യാടി റോഡ് അണ്ടർപ്പാസിനു സമീപം നമ്പ്യാക്കൽ തോടിൽ കക്കൂസ് മാലിന്യം തള്ളിയതായി പരാതി. ഞായറാഴ്ച രാത്രിയാണ് സാമൂഹ്യ വിരുദ്ധർ കക്കുസ് മാലിന്യം തള്ളി തോട് വൃത്തിഹീനമാക്കിയത്. കൃഷി ആവശ്യത്തിനു വേണ്ടി കർഷകർ ഈ തോടിലുള്ള വെള്ളം ആണ് ആശ്രയിക്കുന്നത്.
.

.
ദുർഗന്ധം മൂലം പരിസര വാസികൾ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. അധികൃതർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് വാർഡ് കൗൺസിലർ അഡ്വ: പി.ടി. ഉമേന്ദ്രൻ നഗരസഭ സെക്രട്ടറി മുമ്പാകെ പരാതി ബോധിപ്പിച്ചു. കുറ്റക്കാരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.



