KOYILANDY DIARY.COM

The Perfect News Portal

മോഷണ പരാതി; മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍ പരിശോധന

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍ പരിശോധന. ക്രൈംബ്രാഞ്ചാണ് റെയ്ഡ് നടത്തുന്നത്. ഡിവൈഎസ്പി വൈ ആര്‍ റസ്റ്റത്തിന്റെ നേതൃത്വത്തിലാണ് കലൂരിലെ വീട്ടില്‍ റെയ്ഡ് തുടരുന്നത്. ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള വീട്ടില്‍ മോഷണം നടന്നതായി മോന്‍സന്‍ പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.

മോഷണം നടന്നതായി സംശയിക്കുന്നുവെന്ന് മോന്‍സന്റെ മകനാണ് പരാതി നല്‍കിയത്. മാര്‍ച്ച് എട്ടിന് ഗേറ്റ് പൊളിച്ച് ചിലര്‍ കടന്നുകയറി മോഷണം നടത്തിയെന്നാണ് മകന്‍ മാനസ് വക്കീല്‍ മുഖേന നോര്‍ത്ത് പൊലീസിന് നല്‍കിയ പരാതിയിലുള്ളത്.

വീടിനുള്ളില്‍ വിലപിടിപ്പുള്ള ഒട്ടേറെ വസ്തുക്കള്‍ സൂക്ഷിച്ചിട്ടുള്ളതായും ആളുകള്‍ അതിക്രമിച്ചു കയറിയ വിവരം അയല്‍വാസിയാണ് തന്നെ അറിയിച്ചതെന്നും പരാതിയിലുണ്ട്. ഇതേ അയല്‍വാസി പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസ് സംഘം എത്തിയിരുന്നതായും മാനസിന്റെ പരാതിയിലുണ്ട്. വിശദ അന്വേഷണം വേണമെന്നും പരാതിയിലുണ്ടായിരുന്നു. പരാതി പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ കേസെടുക്കുമെന്നു നോര്‍ത്ത് പോലീസ് അറിയിച്ചതിന് പിന്നാലെയാണ് വീട്ടില്‍ പരിശോധന നടക്കുന്നത്.

Advertisements
Share news