കൊയിലാണ്ടി നഗരസഭ വനിതാ കൗൺസിലറെ വീട് കയറി കൈയ്യേറ്റം ചെയ്തതായി പരാതി

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ വനിതാ കൗൺസിലറെ വീട് കയറി കൈയേറ്റം ചെയ്തതായി പരാതി. പന്തലായനി 12ാം വാർഡ് കൗൺസിലർ പ്രജിഷക്കെതിരെയാണ് കൈയ്യേറ്റ ശ്രമവും, അസഭ്യവർഷവും നടന്നത്. പന്തലായനി സ്വദേശിയായ മീത്തൽ സുരീഷാണ്, കഴിഞ്ഞ ദിവസം രാത്രിയാണ് കൗൺസിലറുടെ വീട്ടിൽ അതിക്രമിച്ച് കയറി കൈയ്യേറ്റത്തിന് ശ്രമിച്ചത്.
.

.
സംഭവത്തിൽ കൊയിലാണ്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. വനിതാ കൗൺസിലർക്കെതിരെ നടന്ന അക്രമത്തിൽ കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്ന് നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട കൊയിലാണ്ടി പോലീസിനോടാവശ്യപ്പെട്ടു.
