KOYILANDY DIARY.COM

The Perfect News Portal

ഒറ്റക്കണ്ടം മൂഴിക്കുമീത്തൽ സ്വദേശിയായ ഓട്ടോ തൊഴിലാളിയെ യുവാവ് അക്രമിച്ചതായി പരാതി

കൊയിലാണ്ടി: ഒറ്റക്കണ്ടം മൂഴിക്കുമീത്തൽ സ്വദേശിയായ ഓട്ടോ തൊഴിലാളിയെ യുവാവ് അക്രമിച്ച് പരിക്കേൽപ്പിച്ചു. നടേരി മൂഴിക്കുമീത്തൽ സ്വദേശിയായ പൊയിലിൽ ഹംസയെയാണ് പ്രബീഷ് എന്നയാൾ അക്രമിച്ചത്.  ഓട്ടോറിക്ഷ തൊഴിലാളിയായ ഹസ ശനിയാഴ്ച രാത്രി 10 മണിക്ക് കൊയിലാണ്ടിയിൽ നിന്നും വീട്ടിലേക്ക് തിരികെ പോകുന്നതിനിടെ എ ജി പാലസിനും ഒറ്റക്കണ്ടത്തിനും ഇടയിലുള്ള എള്ളായത്തിൽ താഴെ വെച്ചാണ് ഓട്ടോറിക്ഷ തടഞ്ഞ് വെച്ച് യാതൊരു പ്രകോപനവുമില്ലാതെ ആക്രമണം നടത്തിയതെന്ന് പരാതിയിൽ പറയുന്നു.
.
.
കൈ കൊണ്ടും താക്കോൽ കൊണ്ടും മുഖത്തും ശരീരത്തിലും കുത്തിയതിനെ തുടർന്ന് സാരമായി പരിക്കേറ്റിട്ടുണ്ട്. ബഹളം കേട്ട് എത്തിയ നാട്ടുകാർ ഹംസയെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊയിലാണ്ടി പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതി പ്രബീഷിനെ പോലീസ് കസ്റ്റഡിയിൽഎടുത്തതായാണ് അറിയുന്നത്. പ്രതി മദ്യലഹരിയിലായിരുന്നെന്നെന്നും മുൻ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നുമാണ് അറിയുന്നത്.
Share news