KOYILANDY DIARY.COM

The Perfect News Portal

മഹിളാ കോണ്‍ഗ്രസ് നേതാവിനെ അപമാനിച്ചതായി പരാതി, ഡിസിസി ജനറല്‍ സെക്രട്ടറി കൃഷ്ണകുമാറിനെതിരെ കേസെടുത്തു

മഹിളാ കോണ്‍ഗ്രസ് നേതാവിനെ അപമാനിച്ചതായി പരാതി, ഡിസിസി ജനറല്‍ സെക്രട്ടറി കൃഷ്ണകുമാറിനെതിരെ കേസെടുത്തു. കെപിസിസി ആസ്ഥാനത്തുവച്ച് കൃഷ്ണകുമാര്‍ അപമര്യാദയായി പെരുമാറിയെന്ന മഹിളാ കോണ്‍ഗ്രസ് നേതാവ് സുനിതാ വിജയൻ്റെ പരാതിയിൽ മ്യൂസിയം പൊലീസാണ് കേസെടുത്തത്.

കൃഷ്ണ കുമാര്‍ തന്നെ വിളിച്ചത് കേട്ടാല്‍ അറയ്ക്കുന്ന വാക്കുകളാണെന്നും സുനിത വിജയന്‍ പരാതിയിൽ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി എപ്പോഴും വേട്ടക്കാര്‍ക്കൊപ്പാണെന്നും ജെബി മെത്തര്‍ വാലാട്ടിപ്പക്ഷിയാണെന്നും സുനിത വിജയന്‍ ആരോപിച്ചിരുന്നു. സുനിത വിജയൻ്റെ വിശദമായ മൊഴിയെടുത്ത ശേഷം പൊലീസ് കേസെടുക്കുകയായിരുന്നു.

മഹിളാ കോണ്‍ഗ്രസ് ഭാരവാഹി തര്‍ക്കമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നാണ് പുറത്തുവന്ന വിവരം. രമേശ് ചെന്നിത്തല വിഭാഗം നേതാവ് സുനിതാ വിജയനെയാണ് മഹിളാ കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷ പദവിയില്‍ പരിഗണിച്ചിരുന്നത്. കൃഷ്ണകുമാറിൻ്റെ ഭാര്യ ബിന്ദുകൃഷ്ണ ഇടപെട്ട് ഇത് വെട്ടിയെന്നാണ് ആരോപണം. പദവിയില്‍ പരിഗണിക്കില്ലെന്ന് കൃഷ്ണകുമാര്‍ വെല്ലുവിളിച്ചൂവെന്നും സുനിത വിജയന്‍ പറഞ്ഞിരുന്നു.

Advertisements
Share news