അഡ്വ. കെ. പി. നിഷാദിനെ അനുസ്മരിച്ചു

.
കൊയിലാണ്ടി: കൊയിലാണ്ടി നോർത്ത് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടും സർവീസ് സഹകരണബാങ്ക് വൈസ് പ്രസിഡണ്ടുമായിരുന്ന അഡ്വ. കെ. പി. നിഷാദിന്റെ മൂന്നാം ചരമവാർഷികവും അനുസ്മരണവും ഡിസിസി പ്രസിഡണ്ട് അഡ്വ. കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. നോർത്ത് മണ്ഡലം പ്രസിഡണ്ട് രജീഷ് വെങ്ങളത്ത് കണ്ടി അധ്യക്ഷത വഹിച്ചു.

പി. രത്നവല്ലി, രാജേഷ് കീഴരിയൂർ, കെ. വിജയൻ, വി.വി സുധാകരൻ, മുരളി തോറോത്ത്, വി.ടി. സുരേന്ദ്രൻ, പി.കെ പുരുഷോത്തമൻ, എം. കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. വീട്ടുവളപ്പിൽ നടന്ന പുഷ്പാർച്ചന നടേരി ഭാസ്ക്കരൻ, പി വി. മനോജ്, അരീക്കൽ ഷീബ, തൻഹിർ കൊല്ലം, അൻസാർ കൊല്ലം, പി.വി. മണി, രാജൻ പുളിക്കൂൽ, എം. വി. സുരേഷ് എന്നിവർ നേതൃത്വം നൽകി.
Advertisements

